ലുലു ഗ്രൂപ്പിന്റെ 250- ആമത്  ഹൈപ്പർമാർക്കറ്റ് കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചു

പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിന്റെ 250- ആമത്  ഹൈപ്പർമാർക്കറ്റ് കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചു.
ഖൈറാൻ സിറ്റിയില്‍ ആരംഭിച്ച ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ  യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തംദീൻ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൽ വഹാബ് അൽ മർസൂഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി  ഡോ.ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.35,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷ- ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക മേഖലയും സജ്ജമാക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈത്ത് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റ് മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികളും  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Related Posts