ലുലു ഗ്രൂപ്പിന്റെ 257 -ആം ഔട്ട്ലെറ്റ് കുവൈറ്റിലെ ഹവല്ലിയിൽ ഉദ്ഘാടനം ചെയ്തു

അടുത്ത വർഷത്തോടെ 300 ഹൈപ്പർമാർകറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു

കുവൈറ്റ് : കുവൈറ്റിലെ ഹവല്ലിയിലാണ് ലുലു ഗ്രൂപ്പ് ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎ യുടെ സാന്നിധ്യത്തിൽ കുവൈറ്റിലെ 15-ാമത് സ്റ്റോർ ഡോ. അലി മെർഥി അയ്യാഷ് അൽ എനെസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. , മറിയം ഇസ്മയിൽ ജുമാഅ അൽ അൻസാരി, അഷറഫ് അലി എം എ , അദീബ് അഹ്മദ്, മുഹമ്മദ് ഹാരിസ് , ശ്രീജിത്ത്, ലുലു ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ , സ്ഥാനപതിമാർ , നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷത്തോടെ 300 ഹൈപ്പർമാർകറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് എം എ യൂസഫലി പറഞ്ഞു .83,000 ചതുരശ്ര അടി വിസ്തൃതിയിൽ ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത് .

lulu kuwait hawalli 2.jpg

Related Posts