ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റിൽ വലിയ ഇ- കോമേഴ്‌സ് ഫുൾഫിൽമെന്റ് സെന്റർ തുറന്നു

ഇ- കോമേഴ്‌സ് മേഖലയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ് പുതിയ ഫുൾഫിൽമെന്റ് സെന്റർ. ദോഹ ഏരിയയിൽ എജിലിറ്റി ലോജിസ്റ്റിക് പാർക്കിൽ ആണ് കേന്ദ്രം. മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ-ഇനേസി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ പ്രൊക്യുർമെന്റ്, റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ മുജീബ് റഹ്മാൻ തേപ്പറമ്പിലും, ഷാബു അബ്ദുൾ മജീദും പങ്കെടുത്തു. എജിലിറ്റി ലോജിസ്റ്റിക്സ് പാർക്ക് ജിസിസി സിഇഒ നദീർ സക്കീൻ മുഖ്യ അഥിതി ആയ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരും ലുലു മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

ദോഹയിലെ അജിലിറ്റി ലോജിസ്റ്റിക് പാർക്കിൽ 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ആണ് സെന്റർ ഒരുക്കിയിട്ടുള്ളത്
ഏറ്റവും പുതിയ സ്റ്റോറേജ് സിസ്റ്റങ്ങളും സ്‌മാർട്ട് വെയർഹൗസിംഗും കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

എല്ലാ ഉൽപ്പന്ന വിഭാഗങ്ങളും സ്വീകരിക്കാനും ഓർഗനൈസുചെയ്യാനും സംഭരിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകൾ ഉൾപ്പെടെ ആണ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ഓൺലൈൻ ഇടപാടുകളുടെ മുഴുവൻ സ്പെക്‌ട്രത്തിനും ഒരു പ്രത്യേക പൂർത്തീകരണ കേന്ദ്രം എന്ന നിലയിൽ ആയിരിക്കും പ്രവർത്തനമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഡെലിവറിക്കായി വാഹനങ്ങളുടെ ഒരു വലിയ നിര തന്നെ ഒരുക്കിയിട്ടുണ്ട്