കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ 'അമൈസിങ് ആസിയാൻ 'ഫെസ്റ്റിവൽ ആരംഭിച്ചു
കുവൈറ്റ് : ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ ദജീജ് ഔട്ട്‌ലെറ്റിൽ വർണ്ണാഭമായ ചടങ്ങോടെ ആണ് ഫെസ്റ്റിവലിന് തുടക്കമായത് .
എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ജൂൺ 18 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിനാണ് തുടക്കമായത്
ആസിയാൻ രാജ്യങ്ങളിലെ 9 അംബാസഡർമാർ ചേർന്നാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
ലുലു മാനേജ്‌മെന്റ് പ്രതിനിധികളും കുവൈറ്റിലെ ആസിയാൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള അംഗങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ആസിയാൻ രാജ്യങ്ങളുടെ പാചകരീതികൾ, വിനോദസഞ്ചാരം, സംസ്കാരം, പൈതൃകം എന്നിവ ഉയർത്തിക്കാട്ടുന്ന നിരവധി പ്രദർശനങ്ങൾ
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു.
പത്ത് ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കൗണ്ടറുകൾ, ഹൈപ്പർമാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരിന്നു. 10 ആസിയാൻ രാജ്യങ്ങളായ ബ്രൂണെ, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, മലേഷ്യ,
മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ വിവിധ ഉത്പന്നങ്ങൾ ഫെസ്റ്റിവലിന്റെ ആകർഷണമാണ് .