കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ "ലുലു വാളി ദിവാളി" പ്രൊമോഷന്റെ ഭാഗമായി രംഗോളി മത്സരം സംഘടിപ്പിച്ചു

കുവൈറ്റ് : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച രംഗോളി മത്സരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 10 ടീമുകൾ പങ്കെടുത്തു . ഡിസൈനും , കലാ നിപുണതക്കും പ്രാധാന്യം കൊടുത്ത മത്സരത്തിൽ എല്ലാവരും മികച്ച പ്രകടനം നടത്തിയതായി ജൂറി വിലയിരുത്തി .

lulu rangoli 3.jpg

ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി . ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ലുലു മാനേജ്‍മെന്റ് പ്രതിനിധികളും സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പേരും പങ്കെടുത്തു .

lulu rangoli 2.jpg

ദീപാവലി പ്രൊമോഷന്റെ ഭാഗമായി നിരവധി ഓഫറുകൾ നല്കിയിട്ടുണ്ടന്നും ദീപാവലിയോട് അനുബന്ധിച്ച് സ്പെഷ്യൽ ഗിഫ്റ്റ് കാർഡുകൾ ഒരുക്കിയിട്ടുണ്ടന്നും മാനേജ്‌മെന്റ് അറിയിച്ചു.

Related Posts