എം സി ജോസഫൈൻ രാജിവച്ചു.
രാജി കാലാവധി അവസാനിക്കാൻ എട്ട് മാസം ബാക്കി നിൽക്കേ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജിവച്ചു. നടപടി പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറി എന്ന സംഭവത്തിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് രാജി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ പി ജയരാജൻ അടക്കമുള്ള നേതാക്കളിൽ നിന്ന് കൂട്ട വിമർശനം ഉയർന്നു. ജോസഫൈന്റെ നിലപാട് സർക്കാരിനും പാർട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന് സെക്രട്ടേറിയേറ്റ്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു.