കരയാമുട്ടം വിവേകാനന്ദ സേവാ കേന്ദ്രം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഭരത് സുരേഷ് ഗോപി എം പി നിർവ്വഹിച്ചു.

വലപ്പാട് : കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രം വോൾഗാ സെന്ററിന് സമീപം വള്ളിപറമ്പിൽ പൊയ്യാറ പരേതനായ ഗിരഷ് ഭാര്യ സെമിക്കും മകൻ ആദിത്യദേവിനും വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം എം പി ഭരത് സുരേഷ് ഗോപി നിർവ്വഹിച്ചു. എട്ടരലക്ഷം രൂപ ചിലവിൽ രണ്ട് ബെഡ്‌റൂമുകളും ,അടുക്കളയും, ഹാളും , അടങ്ങുന്ന വീട് എട്ട് മാസം കൊണ്ടാണ് സേവാകേന്ദ്രം നിർമ്മിച്ചത്. മുരിയുംതോട്സേവാകേന്ദ്രം ഓഫീസിൽ വെച്ച് നടന്ന താക്കോൽ ദാന ചടങിൽ, ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ എൻ ബി സ്വരാജ്, ഡോ. പ്രത്യുഷ് പൊക്കാഞ്ചേരി, വലപ്പാട് പോലീസ് അഡ്മിനിസ്റ്റീവ് ഓഫീസർ എ എസ ഐ - എൻ എ നൂറുദ്ദീൻ, രശ്മി ഷിജോ എന്നിവർ സന്നിഹിതരായിരുന്നു. പുതുതായിനിർമിച്ച വീട്ടിൽ നടന്ന പാലുകാച്ചൽ ചടങ്ങിൽ ആർ.എസ് എസ് തൃശൂർവിഭാഗ് സഹസേവാ പ്രമുഖ് കെ വി ലൗലേഷ് ഭദ്രദീപം തെളിയിച്ചു. ജില്ലാ സേവാ പ്രമുഖ് പടിയൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, അതുല്യഘോഷ് വെട്ടിയാട്ടിൽ, ഗിരിതയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രദീപ് മുതിരപ്പറമ്പിൽ, സജീഷ് കുറ്റിക്കാട്ട്, ഷാലി വാഴപ്പുള്ളി , ഗിരീഷ് സി, അനിൽ പഴൂർ, നോഫ് ടീച്ചർ, രാഹുൽ കൊണ്ടിയാറ , എൻ എസ് പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts