എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കി എം എ യൂസഫലി

കൊച്ചി: ലോകത്തിലെ ഏറ്റവും ആഢംബര പാസഞ്ചർ ഹെലികോപ്റ്ററുകളിലൊന്നായ എച്ച്-145 എയർബസ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലി സ്വന്തമാക്കി. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ ലാൻഡ് ചെയ്തു. ആധുനികത, സാങ്കേതിക വൈദഗ്ധ്യം, സുരക്ഷാ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഹെലികോപ്റ്റർ ജർമ്മനിയിലെ എയർബസ് കമ്പനിയിൽ നിന്നുള്ളതാണ്. ലോകത്ത് 1500 ഹെലികോപ്റ്ററുകൾ മാത്രം ഇറക്കിയ എച്ച്-145 ഹെലികോപ്റ്ററാണ് എം എ യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. എച്ച്-145 ഹെലികോപ്റ്ററിന് നാല് ലീഫുകളാണുള്ളത്. രണ്ട് ക്യാപ്റ്റൻമാരെ കൂടാതെ, ഒരേ സമയം ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. 2 സഫ്രാൻ എച്ച്ഇ എറിയെൽ 2 സി 2 ടർബോ ഷാഫ്റ്റ് എഞ്ചിൻ 785 കിലോവാട്ട് പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിലാണ് ഇതിന് സഞ്ചരിക്കാനാകും. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിൽ വരെ പറക്കാൻ ഇതിന് കഴിയും.

Related Posts