മധു വധക്കേസ്; സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും, 101 സാക്ഷികളെ വിസ്തരിച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി വിസ്താരം ഇന്ന് അവസാനിക്കും. മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്‍റെ വിസ്താരത്തോടെ സാക്ഷി വിസ്താരം അവസാനിക്കും. പ്രോസിക്യൂട്ടർമാർ രണ്ട് തവണ മാറിയ കേസിൽ ആകെ 101 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളുടെ വിസ്താരം, സാക്ഷികളെ സ്വാധീനിക്കൽ, കൂറുമാറ്റം, സാക്ഷി സംരക്ഷണ നിയമം നടപ്പാക്കൽ, കൂറുമാറിയവരെ വീണ്ടും വിസ്തരിക്കൽ, പുനർ വിസ്താരത്തിൽ മൊഴി തിരുത്തൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധിക്കൽ, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യൽ തുടങ്ങിയ അസാധാരണ നടപടികൾ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം ഇന്ന് അവസാനിക്കുകയാണ്. 2022 ഏപ്രിലിലാണ് വിചാരണ ആരംഭിച്ചത്. കോടതിയിൽ രഹസ്യമൊഴി നൽകിയവരടക്കം 24 സാക്ഷികൾ കൂറുമാറി. വിവിധ രേഖകൾ കേസ് ഫയലിന്‍റെ ഭാഗമാക്കാൻ 30 ലധികം ഹർജികളാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. വിസ്താരം കഴിയുമ്പോൾ ഒരു ചോദ്യം അവശേഷിക്കുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ഇടപെട്ടവർക്കെതിരെ എന്തു നടപടി സ്വീകരിക്കും എന്ന ചോദ്യം

Related Posts