സ്പാകളിൽ സി സി ടി വി ക്യാമറ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

സ്പാ ഉൾപ്പെടെ സ്വകാര്യത ഉറപ്പു വരുത്തേണ്ട പൊതു ഇടങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതയുടെ ലംഘനമാവും സ്പാകളിലെ സി സി ടി വി ക്യാമറകളെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.

സ്പാ പോലുള്ള പൊതു പരിസരങ്ങളിൽ സി സി ടി വി ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വ്യക്തികളുടെ ശാരീരിക സ്വയംഭരണത്തെ ലംഘിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യത അലംഘനീയമായി ഉറപ്പു വരുത്തേണ്ട ഇടങ്ങളാണിവ. അത്തരം പരിസരങ്ങളിലേക്ക് വ്യക്തികളുടെ കണ്ണുവെട്ടിച്ച് ഒളിക്യാമറകളുമായി ഭരണകൂടം കടന്നുകയറുന്നത് ശരിയല്ല.

തമിഴ്നാട്ടിൽ ഉടനീളമുള്ള സ്പാകളിലും മാസേജ് പാർലറുകളിലും തെറാപ്പി സെൻ്ററുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നേരത്തെയുള്ള ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Posts