മദ്രസ അധ്യാപകരുടെ മക്കൾക്ക് മെറിറ്റ് അവാർഡ്

2020-21 അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെരിറ്റ് അവാർഡ് നൽകുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് രണ്ടുവർഷം പൂർത്തിയാവുകയും 2021 മാർച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം.

www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഓഗസ്റ്റ് 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

ഫോൺ - 0495 2966577, 9188230577.

Related Posts