കൊവിഡ് കാലത്ത് ആകാശത്തൊരു കല്യാണം .
രാകേഷ്, ദക്ഷിണ എന്നിവരുടെ വിവാഹമാണ് ചാർട്ടേഡ് വിമാനത്തിൽ നടന്നത് ചാർട്ടേഡ് വിമാനം മധുര മീനാക്ഷി അമ്മാൻ ക്ഷേത്രത്തിന് മുകളിലൂടെ സഞ്ചരിച്ചപ്പോൾ താലികെട്ട് നടത്തി . വിവാഹത്തിൽ 161 ബന്ധുക്കൾ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവാഹം പോലുള്ള ചടങ്ങുകൾക്ക് അതിഥികൾക്ക് കർശനമായ നിയന്ത്രണങ്ങൾ നില നിൽക്കുന്ന സാഹചര്യമാണ് തമിഴ്‌നാട്ടിൽ ഉള്ളത് . അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ വിവാഹ ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ ആണ് വരുന്നത് . കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വിമാന യാത്ര എങ്കിലും , വിവാഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ചില്ല എന്ന വാദമാണ് ഉയർന്നു വരുന്നത് .