ഒക്ടോബര്‍ ഏഴുമുതല്‍ എല്ലാ ക്ഷേത്രങ്ങളും നാലുമുതല്‍ സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡിനെ തുടര്‍ന്ന് അടച്ച എല്ലാ ആരാധാനലയങ്ങളും ഒക്ടോബര്‍ ഏഴിന് തുറക്കും. നവരാത്രിയുടെ ഒന്നാം ദിനമായ ഒക്ടോബര്‍ ഏഴ് മുതല്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും എല്ലാ ആരാധനാലയങ്ങളും തുറക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാനും തീരുമാനമായി. അഞ്ച് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളാണ് തുറക്കുകയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്‌വാദ് അറിയിച്ചു. കൊവിഡ് വ്യാപനം കുറവുള്ള ഇടങ്ങളിലാകും സ്‌കൂളുകള്‍ തുറക്കുക.