ആസാദീകാ അമൃത് മഹോത്സവ് ഫിറ്റ് ഇന്ത്യാ ഫ്രീഡംറൺ" സംഘടിപ്പിച്ച് മഹാത്മ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേറ്റുവ .
ചേറ്റുവ : ആരോഗ്യമുള്ള യുവതലമുറക്കായി നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ മഹാത്മ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേറ്റുവ "ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ " സംഘടിപ്പിച്ചു . പരിപാടി ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സുമയ്യ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് അസീബ് കെ എ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി ലെത്തീഫ് കെട്ടുമ്മൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു,നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ ശ്രീഹരി,ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെബീർ എൻ യു, ഷംസുദ്ധീൻ വി എ, അനൂപ് ടി എ, ഷാനവാസ്(ഷാ), ജാസിർ പി ജെ, നജീബ് വി എച്ച് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഷൈജു മച്ചിങ്ങൽ നന്ദി പറഞ്ഞു. തുടർന്ന് മഹാത്മ ബ്രദേഴ്സ് അംഗങ്ങളുടെ ഫിറ്റ് ഇന്ത്യ റണ്‍ നടന്നു.