നാടിനെ ചേർത്ത് പിടിച്ച് മഹാത്മ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേറ്റുവ ഓണാഘോഷം

ചേറ്റുവ : മഹാത്മ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേറ്റുവ ഓണാഘോഷ പരിപാടികൾ നടത്തി. ചേറ്റുവ കടവിൽ നടന്ന ഓണാഘോഷ പരിപാടി ലെത്തീഫ് കെട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ വിളംബര ഘോഷയാത്ര ഡോക്ടർ അഫീസ് ടി കെ, ഷൈജു മച്ചിങ്ങൽ എന്നിവർചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് റമീസ് മുസ്താക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവാസ് സ്വാഗതവും സെക്രട്ടറി ശ്രീരാഗ് നന്ദിയും രേഖപ്പെടുത്തി. ക്ലബ്ബ് ഭാരവാഹികളായ ഷെരീഫ് വി കെ, ഷാബു, അസീബ്, റിയാസ് കെ എ,സദക്കു, അനീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര പരിസരത്തെ പൊതു കളിസ്ഥലത്ത് ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം, കസേര കളി, സ്പൂൺറൈസ്, ചാക്കുചാട്ടം, പൂക്കളമത്സരം തുടങ്ങിയ വ്യത്യസ്തമായ കലാ പരിപാടികൾ നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Posts