സുവോളജിക്കൽ പാർക്കിൽ തൊഴിലുറപ്പിൻ്റെ കയ്യൊപ്പ്
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പുത്തൂർ ഗ്രാമപഞ്ചായത്തിലെ വിശാലമായ മുന്നൂറ് ഏക്കറിൽ
പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്കിൻ്റെ ഭൂവികസന പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. തടയണകൾ, നീർച്ചാലുകൾ, കുളങ്ങൾ തുടങ്ങി ഭൂമിയുടെ തനത് വ്യവസ്ഥയെ നിലനിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്.
പുത്തൂർ ഗ്രാമപഞ്ചായത്തിലെ 4, 5 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന സുവോളജിക്കൽ പാർക്കിൽ പ്രസ്തുത വാർഡുകളിലെയും സമീപ വാർഡുകളിലെയും ഏകദേശം എഴുപത്തിയഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിദിനം തൊഴിൽ ചെയ്യുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ നാഷണൽ ലവൽ മോണിറ്റർ സുവോളജിക്കൽ പാർക്കിലെ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി. നാടിൻ്റെ അഭിമാന പദ്ധതിയായ സുവോളജിക്കൽ പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ തങ്ങൾ കൂടി ഭാഗമാകുന്നുണ്ടെന്ന അഭിമാനത്തിലാണ് തൊഴിലാളികൾ