കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.

സത്രീധന മുക്ത സമൂഹവും, തുല്യനീതിയും ഉറപ്പാക്കുക എന്ന മുദ്രവാക്യം ഉയർത്തിയാണ് പ്രതിഷേധ ജ്വാല നടത്തിയത് .

തൃപ്രയാർ :

സത്രീധന മുക്ത സമൂഹവും, തുല്യനീതിയും ഉറപ്പാക്കുക എന്ന മുദ്രവാക്യം ഉയർത്തി കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ തൃപ്രയാറിൽ പ്രതിഷേധ ജ്വാല നടത്തി.

സ്ത്രീധന പ്രശ്നങ്ങളാൽ കൊല ചെയ്യപ്പെടുകയും, ആക്രമിക്കപ്പെടുകയും, ആത്മഹത്യക്ക് പ്രേരിപ്പിക്കപ്പെട്ടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് നിത്യേന സ്ത്രീകൾക്കെതിരെ നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതുണ്ട് എന്ന സന്ദേശം നൽകാനായാണ് സംഘടിപ്പിച്ചത് .

പ്രതിഷേധജ്വാല മഹിളാ സംഘം ജില്ലാ സെക്രട്ടി എം സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സജിനാ പർവ്വിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരത്തിൽ മണ്ഡലം സെക്രട്ടറി സീന അനിൽകുമാർ സ്വാഗതം പറഞ്ഞു ഷീജ സദാനന്ദൻ നന്ദി രേഖപ്പെടുത്തി. ശുഭ സുരേഷ്, മീന സുനിൽ,സീന കണ്ണൻ, സിന്ധു പ്രസാദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related Posts