കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിക്ക് ടിവിയും സ്മാർട്ട് ഫോണും നൽകി.
നാട്ടിക:
കൊവിഡ് കാലത്തെ സാമ്പത്തീക പ്രതിസന്ധിയിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സാമ്പത്തിക പരാധീനതകളുള്ള വിദ്യാർത്ഥികൾക്കായി കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റി ടി വി, സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടം കഴിമ്പ്രം ബ്രാഞ്ച് പരിധിയിൽ വരുന്ന പാലപ്പെട്ടി സരസ്വതി വിലാസം സ്കൂളിലെ കുട്ടികൾക്ക് എൽ ഇ ഡി ടെലിവിഷനും നാട്ടിക ഫിഷറീസ് സ്കൂൾ വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോണും കേരള മഹിളാസംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി സ്വർണ്ണലത ടീച്ചർ കൈമാറി.ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, നാട്ടിക മണ്ഡലം ഭാരവാഹികളായ സീന അനിൽകുമാർ, സജിന പർവിൻ, വി ആർ പ്രഭ, സീന കണ്ണൻ, സുഗന്ധി ഉല്ലാസ്, വസന്തദേവലാൽ, സീമരാജൻ, സിന്ധു പ്രസാദ് എന്നിവർ പങ്കെടുത്തു.