മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങില്‍ ഇസ്ലാമിക ആചാരം വേണ്ടെന്ന് പിതാവ്
By NewsDesk
ടെഹ്‌റാന്‍: ഇസ്ലാമിക ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച് ഇറാനിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഇസ്ലാമിക ആചാരങ്ങൾ വേണ്ടെന്ന് മഹ്സയുടെ പിതാവ്. മഹ്സയുടെ മൃതദേഹത്തിനായി ഇസ്ലാമിക പ്രാർത്ഥനകൾ അനുവദിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് മതപണ്ഡിതൻമാരെ അദ്ദേഹം തടയുകയും ചെയ്തു.