കൊച്ചിയിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി; ജലവിതരണം 2 ദിവസം മുടങ്ങും

കൊച്ചി: ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. കൊച്ചി പാലാരിവട്ടം-തമ്മനം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി പലയിടത്തും റോഡ് തകർന്നു. സമീപത്തെ കടകളിലും വെള്ളം കയറി. പാലാരിവട്ടത്ത് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. 40 വർഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയതെന്നാണ് വിവരം. ഇതുമൂലം ചിലയിടങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല ഭാഗങ്ങളിലും ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര മേഖലയിലും ജലവിതരണം മുടങ്ങും. നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ജലവിതരണത്തിന്‍റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു.

Related Posts