മൈൻ്റെനൻസ് ട്രിബ്യൂണൽ തൃശൂർ സബ്ഡിവിഷൻ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

മൈൻ്റെനൻസ് ട്രിബ്യൂണൽ തൃശൂർ സബ്ഡിവിഷൻ ഫേസ്ബുക്ക് പേജ് റവന്യൂമന്ത്രി കെ രാജൻ്റെ സന്ദേശത്തോടെ ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രകാശനം ചെയ്തു. മൈൻ്റെനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷൻ്റെ പ്രവർത്തനങ്ങളും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 ബോധവൽക്കരണ പോസ്റ്റേഴ്സ്, വീഡിയോകൾ, പത്രവാർത്തകൾ തുടങ്ങി പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പേജ് ആരംഭിച്ചത്. (https://www.facebook.com/Maintenancetribunaltsr/) മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരമുള്ള തൃശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളിലെ പരാതികളും തുടർ നടപടികളും സ്വീകരിക്കുന്നതിന് mt.tsr08@gmail.com എന്ന ഇമെയിൽ ഐഡിയും ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ തൃശൂർ സബ് ഡിവിഷൻ മജിസ്ട്രേറ്റ് ആന്റ് മൈൻ്റെനൻസ് ട്രിബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ പി എ വിഭൂഷണൻ സന്നിഹിതനായിരുന്നു.