മേജർ രവി ട്രെയിനിങ് അക്കാദമി ഏകദിന സെമിനാറും പ്രീട്രൈനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

എടമുട്ടം: മണപ്പുറം മേഖലയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധതരം തൊഴിൽ മേഖലകളിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ പ്രാപ്തരാക്കുന്ന വിധം വിദഗ്ദ പരിശീലനം നൽകുന്നതിനുവേണ്ടി മേജർ രവി ട്രെയിനിങ് അക്കാദമിയുടെ കഴിമ്പ്രം സെന്റർ കീർത്തി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി ഏകദിന സെമിനാറും പ്രീട്രൈനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവ്വഹിച്ചു.

എം ആർ അക്കാദമി തലവൻ രാജേഷ് വാരിയർ, ക്യാപ്റ്റൻ അനിൽകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം എൽ എ ഗീതാഗോപി, അദ്ധ്യാപകരായ സുനിത, സുമ , കാവ്യസുമോദ്, മേഖ, സിനി, പ്രശാന്ത്, ഗിരീഷ്, മുൻ അദ്ധ്യപകരായ സേവ്യഭിരാമൻ, താരാനാഥൻ, ചിദംബരൻ, നാട്ടിക പഞ്ചായത്ത് മുൻ പ്രസിഡണ്ട് അനിൽ പുളിക്കൽ, വലപ്പാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ, കഴിമ്പ്രം പിടിഎ പ്രസിഡണ്ട് രമേഷ്ബാബു, വലപ്പാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ സുമേഷ് പാനാട്ടിൽ തുടങ്ങിയവർക്കൊപ്പം മേഖലയുടെ വിവിധ ഭാഗങ്ങളിൽനിന്നും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

Related Posts