മകരവിളക്ക് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; തിരുവാഭരണങ്ങളുമായ് ഘോഷയാത്ര ഇന്ന് പുറപ്പെടും
പത്തനംതിട്ട: മകര വിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയക്കോയിക്കല്‍ ക്ഷേത്രത്തില്‍ ആചാരപ്രകാരമുള്ള പൂജകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഘോഷയാത്ര ആരംഭിക്കും. ഗുരുസ്വാമി കുളത്തിന ഗംഗാധരന്‍ പിള്ളയാണ് ഇത്തവണയും പ്രധാന പേടകം ശിരസ്സിലേറ്റുക.
മൂലം തിരുനാള്‍ ശങ്കര വര്‍മയാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന രാജകൊട്ടാര പ്രതിനിധി. കുളനട, ഉളന്നൂര്‍, ആറന്മുള, അയിരൂര്‍,പുതിയ കാവ്, പെരുന്നാട്, ളാഹ വഴി ഘോഷയാത്ര സന്നിധാനത്തെത്തും. വെള്ളിയാഴ്ച വൈകിട്ട് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയും.