മലാലയുടെ വിവാഹം, ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്ര മുതൽ കത്രീന കയ്ഫ് വരെ

ഇന്നലെ വിവാഹിതയായ മലാല യൂസഫ്സായിക്കും അസർ മാലിക്കിനും വിവാഹ ആശംസകളുമായി ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്കാര ജേതാവിൻ്റെ വിവാഹ ജീവിതത്തിന് ആശംസകൾ നേർന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ പ്രിയങ്ക ചോപ്ര, കത്രീന കയ്ഫ് തുടങ്ങി ഇന്ത്യയിൽനിന്ന് നിരവധി സെലിബ്രിറ്റികൾ മലാലയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി. പാകിസ്താൻ ക്രിക്കറ്റ് കോച്ച് അസർ മാലിക്കാണ് മലാലയുടെ ജീവിത പങ്കാളി.

ബെർമിങ്ഹാമിലെ വസതിയിൽ നടന്ന വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചുരുക്കം ചിലരാണ് സംബന്ധിച്ചത്. 2013, 2014, 2015 വർഷങ്ങളിൽ തുടർച്ചയായി ടൈം മാഗസിൻ്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ മലാല ഇടം പിടിച്ചിട്ടുണ്ട്. ഓക്സ്ഫഡിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് ബിരുദം നേടിയിട്ടുണ്ട്.

2008-ൽ തൻ്റെ 11-ാം വയസ്സിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പ്രവർത്തിച്ച മലാലയെ താലിബാൻ ഭീകരർ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2014-ൽ 17-ാം വയസ്സിലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യക്കാരനായ കൈലാഷ് സത്യാർഥിക്കൊപ്പം മലാല പങ്കുവെച്ചത്.

Related Posts