മലയാഴ്മ തൃശ്ശൂരിന്റെ നേതൃത്വത്തിൽ മികവരങ്ങ് 2022 സംഘടിപ്പിച്ചു

2001- 22 അധ്യയനവർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും, ഈ വർഷം കഴിമ്പ്രം വിദ്യാലയത്തിൽ നിന്നും വിരമിച്ച ഡോ. ആർ സുരേഷ് മാസ്റ്ററോടുള്ള ആദരസൂചകവുമായി

മലയാഴ്മ തൃശ്ശൂരിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നിർമ്മാണം പൂർത്തിയായ അക്ഷരവൃക്ഷത്തിന്റെ സമർപ്പണവും നടത്തി

എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകൻ എം പി സുരേന്ദ്രൻ അക്ഷരവൃക്ഷ സമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ട് രമേശ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വെൽഫെയർ കമ്മിറ്റി കൺവീനർ പി.വി സുദീപ്കുമാർ അവാർഡ് വിതരണം നടത്തി. പ്രിൻസിപ്പൽ ഒ. വി സാജു സ്വാഗതവും ഷൈൻ നെടിയിരുപ്പിൽ, എ.ഡി ആന്റു, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, എച്ച് എം ബീന ടി രാജൻ, എം പി നടാഷ, ഡോ. വിഎസ് ജ്യോതി, സുബിലാ പ്രസാദ്, എസ് അനിൽകുമാർ, ഇ. ഐ മുജീബ്, ജെ പി വിനോദ് എന്നിവർ ആശംസകളും അർപ്പിച്ചു.

Related Posts