മലയാള ദിനാഘോഷവും വജ്ര ജൂബിലി കലാകാരൻമാരുടെ യോഗവും സംഘടിപ്പിച്ചു

തൃശൂർ: ജില്ലാ ആസൂത്രണ ഭവന്റെ നേതൃത്വത്തിൽ മലയാള ദിനാഘോഷവും വജ്ര ജൂബിലി കലാകാരൻമാരുടെ യോഗവും സംഘടിപ്പിച്ചു. ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു.

ഷൊർണൂർ എം പി എം എം എസ് എൻ ട്രസ്റ്റ്‌ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ  ബീസ പി ദാസ്കർ 'എന്റെ മലയാളം എന്റെ ഐശ്വര്യം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചരിത്രത്തിന്റെ ഭാഗമായ അനവധി പ്രാദേശിക ഭാഷകൾ മരണാസന്നമായികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മാതൃഭാഷയിൽ സംസാരിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് ബീസ അഭിപ്രായപ്പെട്ടു.

തുടർന്ന് വജ്ര ജൂബിലി കലാപരിപാടികളും ഭരണ ഭാഷാ മലയാളം ക്വിസ് പ്രോഗ്രാമും വേദിയിൽ നടന്നു. ജില്ലാ ആസൂത്രണ സമിതി ഗവൺമെന്റ് നോമിനി ഡോ.എം എൻ സുധാകരൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത സ്വാഗതവും വജ്ര ജൂബിലി ജില്ലാ കോർഡിനേറ്റർ ദിവ്യ നന്ദിയും പറഞ്ഞു.

Related Posts