നടൻ പി സി ജോർജ് അന്തരിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു.

തൃശൂർ:

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എസ് പി ആയിരുന്നു. 68 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.

അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. പൊലീസുകാരനായും, വില്ലനായും, ക്യാരക്‌ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി. കെ ജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു. കൊച്ചു മേരിയാണ് ഭാര്യ. കനകാംബലി, കാഞ്ചന, സാബന്‍റിജോ എന്നിവർ മക്കളാണ്. കൊരട്ടി സ്വദേശിയാണ്. സംസ്കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബദ്ലഹേം പള്ളിയിൽ.

Related Posts