സഹസംവിധായകൻ ജയിന് കൃഷ്ണ അന്തരിച്ചു.
മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പി കെ ജയകുമാർ (അഡ്വ. ജയിൻ കൃഷ്ണ) ഹൃദയ സ്തംഭം മൂലം അന്തരിച്ചു. 38 വയസായിരുന്നു. പരേതനായ കൃഷ്ണൻ കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. കോലഴി പൂവ്വണി സ്വദേശിയാണ്. വീട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി നിരവധി മുൻനിര സംവിധായകർക്കൊപ്പം സഹ സംവിധായകനായിരുന്നു. ഫെഫ്ക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്. ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ.