'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജുമേനോൻ്റെ പിറന്നാൾ ദിനമായ ഇന്ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങും

മഞ്ജുവാര്യരുടെ നിർമാണത്തിൽ സഹോദരൻ മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിലെ നായകനായ ബിജുമേനോൻ്റെ ജന്മദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതെന്ന് നായിക കൂടിയായ മഞ്ജുവാര്യരാണ് ആരാധകരെ അറിയിച്ചത്.

വർഷങ്ങൾക്കു ശേഷമാണ് മഞ്ജുവാര്യർ ബിജുമേനോൻ്റെ നായികയായി എത്തുന്നത്. 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ', 'പ്രണയ വർണ്ണങ്ങൾ', 'കണ്ണെഴുതി പൊട്ടുംതൊട്ട് ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ബിജി ബാലാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം പി സുകുമാറും എഡിറ്റിങ്ങ് ലിജോ പോളുമാണ്. നേരത്തേ സ്വ.ലേ, മായാമോഹിനി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചിട്ടുള്ള മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ് ലളിതം സുന്ദരം. ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറായ ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടുപോയത്.

Related Posts