പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ മലയാളം സംസ്കാരികവേദി ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തി

പെരിങ്ങോട്ടുകര : മലയാളം സാംസ്കരികവേദിയുടെ ആഭിമുഘ്യത്തിൽ പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ആവണങ്ങാട്ടുപടി മുതൽ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്റർ വരെ പ്രതിഷേധ സമരം നടത്തി. കക്ഷിരാഷ്ട്രീയഭേദമന്യേ വൃദ്ധരും, സ്ത്രീകളും, ചെറുപ്പക്കാരും, വ്യാപാര വ്യവസായി ഏകോപന സമിതി, ആംബുലൻസ് അസോസിയേഷൻ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പ്രതിഷേധ ജാഥയിൽ പങ്കെടുത്തു. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ നടന്ന സമാപന ചടങ്ങ് ക്ലബ്ബ് പ്രസിഡണ്ട് പ്രവീൺ കാട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് തണ്ടാശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.വി.ഭാസ്‌കരൻ, ആന്റോ തൊറയൻ, പ്രദീപ് വലിയപറമ്പിൽ, ദീപ അജയ്, പ്രകാശൻ കണ്ടങ്ങത്ത്, സ്റ്റാലിൻ തട്ടിൽ, ഉമ്മർ പഴുവിൽ, സുനിൽ ലാലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ക്ലബ്ബ് സെക്രെട്ടറി ലിൻറ വിനോദ് നന്ദി പറഞ്ഞു. മലയാളം സംസ്കാരികവേദി ക്ലബ്ബ് അംഗങ്ങൾ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Related Posts