മലയാളം സർവകലാശാല വിസി നിയമനം; സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി ഗവർണർ

തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതിനാണ് രോഷത്തോടെ പ്രതികരിച്ചത്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ കത്തയച്ചതെന്ന് ഗവർണർ മറുപടിയിൽ ചോദിച്ചു. മറുപടി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് അയച്ചത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഗവർണർ ആവശ്യപ്പെട്ടപ്പോൾ നൽകിയിരുന്നില്ല. സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു സർക്കാർ നീക്കം. വി.സിയുടെ കാലാവധി ഈ മാസം 28ന് അവസാനിക്കും.

Related Posts