മലയാളി വധുവായി മൗനി; നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായി
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഗോവയിൽ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.
മിസ്റ്റർ ആൻഡ് മിസിസ് നമ്പ്യാർ എന്ന അടിക്കുറിപ്പിൽ നടൻ അർജുൻ ബിജ്ലാനിയാണ് വിവാഹചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചുവന്ന ബോർഡറിലുള്ള വെള്ള പട്ടു സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ് മലയാളി വധുവായി അതിമനോഹരിയായ മൗനിയുടെയും സൂരജിന്റെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങുകളുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ദുബായിൽ ബാങ്കറാണ് സൂരജ്.