തികഞ്ഞ സംതൃപ്തിയോടെ സാം പൈനുംമൂട് നാട്ടിലേക്ക്

കുവൈറ്റ് : "തികഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങുന്നത്," സാം ( ദേശാഭിമാനി ) മറുപടി പ്രസംഗത്തിൽ പറഞ്ഞു. നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതമാണ് തന്നെ ഇന്നത്തെ സാം ആക്കിയതെന്നും തന്റെ വ്യക്തിത്വവികസനത്തിലും വളർച്ചയിലും മലയാളി മീഡിയ ഫോറവും, ഇടതുപക്ഷ പ്രസ്ഥാനവും സാംസ്‌കാരിക സംഘടനയായ കലയും നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളി മീഡിയ ഫോറം കുവൈറ്റ് ജനറൽ കൺവീനർ സജീവ് കെ. പീറ്റർ (കുവൈറ്റ് ടൈംസ് ) അദ്ധ്യക്ഷത വഹിച്ചു .
തന്റെ മൗലികമായ ഇടപെടലുകളിലൂടെ കുവൈറ്റിന്റെ പ്രവാസ ഭൂമികയിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് സാം തന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതെന്നു സജീവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ കൺവീനർമാരായ നിക്‌സൺ ജോർജ്ജ് (ഏഷ്യാനെറ്റ് ) സ്വാഗതവും, ജലിൻ തൃപ്രയാർ (ജയ്‌ഹിന്ദ് ടി വി ) നന്ദിയും രേഖപ്പെടുത്തി .
മീഡിയ ഫോറത്തിന്റെ ഉപഹാരം ഭാരവാഹികൾ സാമിന് കൈമാറി.
എ.എം ഹസ്സൻ ( മലയാള മനോരമ ), സിദ്ദീഖ് വലിയകത്ത് (ദീപിക ) , മുസ്തഫ (മാധ്യമം ) , സത്താർ കുന്നിൽ (ഇ-ജാലകം) , ടി.വി. ഹിക്മത്ത് (കൈരളി), ഗഫൂർ മൂടാടി (മലയാള മനോരമ) , ഹംസ പയ്യന്നൂർ ( ജീവൻ ടി വി ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.