യു എ ഇ ക്രിക്കറ്റ് ടീമിന് മലയാളി ക്യാപ്റ്റൻ

ദുബായ്: യു എ ഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യു എ ഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക. റിസ്വാനെ കൂടാതെ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ റിസ്വാൻ യു എ ഇ യെ നയിക്കും. യോഗ്യത നേടിയാൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം യു എ ഇ ഏഷ്യാ കപ്പിൽ മത്സരിക്കും. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Related Posts