മലയാളി ഫിഷിങ് വ്‌ളോഗര്‍ രാജേഷ് ജോണ്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ചു
തിരുവമ്പാടി (കോഴിക്കോട്): 35 കാരനായ ഫിഷിങ് വ്ലോഗർ രാജേഷ് കാനഡയിലെ വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ചു. രാജേഷ് വർഷങ്ങളായി കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം. ഓഗസ്റ്റ് 3ന് പുലർച്ചെ കാനഡയിലെ തന്‍റെ വസതിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടു. അന്നുരാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നെ ഒരു വിവരവും കിട്ടിയില്ല. തുടർന്ന് ഭാര്യ പൊലീസിൽ വിവരമറിയിച്ചു. വൈൽഡ് ലൈഫ് ഏജൻസിയും ആർ.സി.എം.പി.യും നടത്തിയ തെരച്ചിലിലാണ് ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടിൽ വാഹനം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് 400 മീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിൽ നിന്ന് പോയ മീൻപിടുത്ത ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.