MMME (മലയാളി മംസ് മിഡിൽ ഈസ്റ്റ്‌) കുവൈറ്റ് ആറാം വാർഷികം "ജൽസ 2K23" ഏപ്രിൽ 28

കുവൈറ്റ് : MMME (മലയാളി മംസ് മിഡിൽ ഈസ്റ്റ്‌) കുവൈറ്റ് ആറാം വാർഷികം "ജൽസ 2K23" ഏപ്രിൽ 28 വെള്ളിയാഴ്ച്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ വൈകുന്നേരം 4 മുതൽ 10 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിനിമ താരവും നർത്തകിയുമായ ദുർഗകൃഷ്ണ നയിക്കുന്ന നൃത്താവതരണവും അതോടൊപ്പം പ്രശസ്ത കോറിയോഗ്രാഫർ ആര്യ ബാലകൃഷ്ണനും സംഘത്തിന്റെയും പ്രകടനം. കേരളത്തിലെ പ്രമുഖ മ്യൂസിക്ബാൻഡ് ചെമ്മീൻ ഒരുക്കുന്ന സംഗീത വിരുന്നും ആട്ടം കലാസമിതിയുടെ ചെണ്ട ഫ്യൂഷൻ. എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഗായകർ സഞ്ജിത് സലാം, ശ്രീലക്ഷ്മി ശങ്കർദേവ്, വിനീത് മോഹൻ, കീ ബോർഡ്‌-സജോജോബ്, ലീഡ് ഗിറ്റാർ-വിജോ ജോബ്, വയലിൻ -നിതിൻ രാജ്, ബാസ് ഗിറ്റാർ- ഷെൽവിൻ എബ്രഹാം, ഡ്രംസ്- ജിയോ. എന്നിവരാണ് മ്യൂസിക്ബാൻഡിൽ ഉണ്ടാകുക .

moms kuwait.jpeg

ഫഹാഹീൽ തക്കാര റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമ്പിളി രാഗേഷ് - പ്രസിഡന്റ്‌, അമീറ ഹവാസ് - വൈസ് പ്രസിഡന്റ്‌, ആര്യ മണികണ്ഠൻ - പ്രോഗ്രാം ജനറൽ കൺവീനർ , ശിൽപ മോഹനൻ- സെക്രട്ടറി, രമ്യ വേണുഗോപാൽ - മീഡിയ കൺവീനർ, സഫിയ സിദ്ദിഖ് - ട്രെഷറർ എന്നിവർ പങ്കെടുത്തു. 2016 രൂപീകരിക്കപ്പെട്ട MMME യിൽ നിലവിൽ 2000 ത്തിൽ അധികം അംഗങ്ങൾ ഉണ്ട്.

Related Posts