മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി
പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. രാമകൃഷ്ണന്‍റെയും പരേതയായ കമലയുടെയും മകനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബെംഗളൂരുവിൽ അത്ലറ്റിക്സ് ക്യാമ്പിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ഉണ്ണികൃഷ്ണന്‍റെയും വസന്തകുമാരിയുടെയും മകളായ പാലക്കാട് മുണ്ടൂർ പി.യു.ചിത്ര ഇന്ത്യൻ മധ്യദൂര ഓട്ടക്കാരിയാണ്. നിലവിൽ ഇന്ത്യൻ റെയിൽവേയിൽ സീനിയർ ക്ലാർക്കാണ്.