കുവൈറ്റിലെ മലയാളി യൂട്യൂബേർസ്  മീറ്റ്അപ്പ് സംഘടിപ്പിച്ചു

കുവൈറ്റ്‌  യൂട്യൂബേർസ് ക്ലബ് മീറ്റപ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ കേരള എക്സ്പ്രസ്സ്‌  റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ, കുവൈറ്റിലെ  മനോഹരങ്ങളായ    കാഴ്ചകളും,വിശേഷങ്ങളും വിവരങ്ങളും നൽകുന്ന നിരവധി യൂട്യൂബർമാർ പങ്കെടുത്തു. തങ്ങളുടെ ജോലി തിരക്കുകൾ കഴിഞ് കിട്ടുന്ന സമയം യൂ ട്യൂബ് വീഡിയോ തയ്യാറാക്കുന്നവരാണ് പ്രവാസി യൂട്യൂബർമാരിൽ ഏറിയ പങ്കും .  മീറ്റപ്പിൽ പ്രമുഖ യൂട്യൂബ് ചാനലുകളായ യുവേഴ്‌സ് ഫാമിലിയുടേയും, ഒരു അടാർ ഫാമിലിയുടേയും അമരക്കാരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കുവൈറ്റ് മലയാളി യൂട്യൂബ് ചാനൽ അവതാരകൻ ഷാജൻ എബ്രാഹാമിനിയും വേദിയിൽ ആദരിച്ചു.  എസ് വി ആർ കുവൈറ്റ്‌ - എൻ എം കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എൽ ടി ഡ്രീംസ്‌ - ലെന്നി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി എഫ് കെ വ്ലോഗ് ഫഹദ്, ട്രിപ്പ്‌ ൻ ചാറ്റ് ഇസ്മായിൽ, റെയിൻ ഡ്രോപ്പ്സ് കുവൈറ്റ്‌ റിജു, ഷമീർ വ്ലോഗ്സ്, സയൻസ് എക്സ്പ്ലോറർ ആദർശ്, സിഞ്ചിബെർ വ്ലോഗ്സ് ഫ്ലെബി&ടൈം, ട്രാവൽ ആൻഡ് സ്‌പൈസസ് ഗോഡ്സൺ എന്നിവർ യൂട്യൂബ് മേഖലയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വിവിധ ഗെയിമുകളും ആൽബം ഫെയിം സെയ്യൂഫിന്റെ ഗാനമേളയും അരങ്ങേറി. എസ് എ വീഡിയോ മലയാളം ഷാജു ആന്റു നന്ദി രേഖപ്പെടുത്തി.

AL ANSARI BOTTOM 1.jpg

Related Posts