നൂറുകോടി ക്ലബ്ബിൽ ഇടം നേടി മാളികപ്പുറത്തിന്റെ വിജയ യാത്ര
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സൂപ്പർ ഹിറ്റിലേക്ക്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അഭിനയിച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൽ ഈ വർഷം ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഈ സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് സ്നേഹിച്ചതിനു വളരെ നന്ദി. എല്ലാ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.