ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഉജ്ജ്വല വിജയം
കൊൽക്കത്ത : ഭവാനിപ്പൂർ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 58389 വോട്ടുകൾക്കാണ് മമത ബാനർജി ചരിത്ര വിജയം നേടിയത് . ബി ജെ പി നേതാവ് പ്രിയങ്ക ട്രിബാവളിനെയാണ് പരാജയപ്പെടുത്തിയത് . കോൺഗ്രസ് മമത ബാനർജിക്ക് പിന്തുണ നൽകി മത്സരത്തിൽ നിന്നും മാറിനിന്നിരുന്നു . ബി ജെ പി സ്ഥാനാർത്ഥി 26320 വോട്ടുകൾ നേടി. മത്സരിച്ച സി പി ഐ എം സ്ഥാനാർത്ഥിക്ക് 4200 ഓളം വോട്ടുകൾ മാത്രമാണ് ലഭിച്ചത് .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും മത്സരിച്ച മമത ബാനർജി ബി ജെ പി യുടെ സുവേന്ദു അധികാരിയോട് തോൽവി ഏറ്റു വാങ്ങിയിരുന്നു . തോറ്റിട്ടും മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത മമതാ ബാനർജിക്ക് നിർണായകമത്സരമായിരുന്നു ഭവാനിപ്പൂരിലേത് .