മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു
By NewsDesk

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായിൽ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മമ്മൂട്ടി, ഇബ്രാഹിം കുട്ടി എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവർ ചെറുമക്കളാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് ചെമ്പ് ജും ആ മസ്ജിദ് ഖബർസ്ഥാനിൽ.