റൂബിക്സ് ക്യൂബുകൊണ്ട് മമ്മൂട്ടിയുടെ ചിത്രമുണ്ടാക്കി കൊച്ചുമിടുക്കൻ; കുട്ടി ആരാധകന് നന്ദി പറഞ്ഞ് താരം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന, സൗന്ദര്യത്തിന്റെ പ്രതീകമാണ് ഓരോ മലയാളികൾക്കും മമ്മൂക്ക. മുതിർന്നവർ, കുട്ടികൾ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള നിരവധി ആരാധകരുള്ള താരത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കുട്ടി ആരാധകന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. റൂബിക്സ് ക്യൂബുകൊണ്ട് മമ്മൂട്ടിയുടെ ചിത്രം തീർത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് താരത്തിന്റെ ഒരു കുട്ടിആരാധകൻ കൃഷ്ണീൽ അനിൽ.
ഒരു വലിയ ഫെയ്മിൽ റൂബിക്സ് ക്യൂബുകൾ അടുക്കിവച്ചാണ് കൃഷ്ണീൽ മമ്മൂട്ടിയുടെ ചിത്രമുണ്ടാക്കിയത്. മമ്മൂട്ടി അങ്കിളിന് സ്നേഹത്തോടെ എന്ന കുറിപ്പിലുള്ള വിഡിയോ താരം തന്നെയാണ് പങ്കുവച്ചത്. വിഡിയോ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി കൃഷ്ണീൽ അനിലിന് നന്ദി പറഞ്ഞുകൊണ്ട് വിഡിയോ ഷെയർ ചെയ്തു.
നിരവധി പേരാണ് കൃഷ്ണീലിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. എന്തായാലും നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ റൂബിക്സ് ക്യൂബിൽ തെളിഞ്ഞ മമ്മൂട്ടി വൈറലായി കഴിഞ്ഞു.