സ്തനാർബുദം നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചുമാറ്റാമെന്ന് മമ്ത മോഹൻദാസ്

യുഎഇ: നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന അസുഖമാണ് സ്തനാർബുദമെന്ന് പ്രശസ്ത അഭിനേത്രി മമ്ത മോഹൻദാസ്. ആസ്റ്റർ മെഡിസിറ്റിയുടെ കാൻസർ ബോധവത്കരണ ക്യാമ്പയ്നിൻ്റെ ഭാഗമായി നടന്ന ചടങ്ങിലാണ് കാൻസറിനെ അതിജീവിച്ച വ്യക്തി കൂടിയായ മമ്ത മനസ്സു തുറന്നത്.

നേരത്തേ തിരിച്ചറിയുക, കഴിയുന്നതും വേഗം അതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുക എന്നതാണ് മമ്തയുടെ വാക്കുകൾ. ഭയമല്ല വേണ്ടതെന്ന് താരം ഉപദേശിക്കുന്നു. സാമൂഹ്യമായ വിവേചനങ്ങളെ വകവെയ്ക്കാതിരിക്കാനുള്ള ആർജവവും കാണിക്കണം.

യുഎഇ യിലെ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽവെച്ച് പുതിയതായി തുടങ്ങുന്ന ഓങ്കോളജി യൂണിറ്റിന്റെ ഉദ്ഘാടനവും താരം നിർവഹിച്ചു. കാൻസറിനെതിരെ പൊരുതുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ടാണ് മമ്ത സംസാരിച്ചത്.

Related Posts