തൃശൂർ മണ്ണുത്തിയിൽ മുള്ളൻപന്നിയുടെ മാംസവുമായി ഒരാൾ പിടിയിൽ
തൃശൂർ: തൊടുപുഴ സ്വദേശി ദേവസ്യയേയാണ് പാലക്കാട്, മണ്ണുത്തി ദേശിയ പാതയിൽ യാദൃശ്ചികമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മുളളൻ പന്നിയുടെ മാംസവുമായ് പിടികൂടിയത്. മഞ്ഞപ്പൊടിയിലിട്ട് ഉണക്കിയ നിലയിലായിരുന്നു മാംസം. പാലക്കാട് നിന്ന് കോട്ടയത്തേക്ക് പോയ ബസിലായിരുന്നു മുള്ളൻപന്നിയുടെ ഉണക്ക മാംസവും ഉടുമ്പിൻ്റെ പച്ച മാംസവും കണ്ടെത്തിയത്. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാക്കിയായിരുന്നു മാംസം. തൊടുപുഴയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നതിനിടെയെയാണ് എക്സൈസ് സംഘം പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയെ മാന്നാ മംഗലം ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.