എൻ ഇ എസ് കോളേജിൽ മാനേജ്മെന്റ് ഡേ ആഘോഷിച്ചു

തൃപ്രയാർ : എൻ. ഇ. എസ്. കോളേജിൽ "മാനേജ്മെന്റ് ഡേ" ആഘോഷിച്ചു. സുപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും സംരംഭകനുമായ ഹെൻട്രി ഫയോളിന്റെ ജന്മദിനമായ ജൂലൈ 29 ന് മാനേജ്മെന്റ് ഡേ ആഘോഷങ്ങൾക്ക് വിവിധ പരിപാടികളോടെ തുടക്കം കുറിച്ചു. ശ്രീനാരായണ ഗുരു കോളേജ് പ്രിൻസിപ്പൽ ഡോ : ടി. എൻ. സരസു തിരി തെളിയിച്ച് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ. ഇ. എസ്. ചെയർമാൻ ശിവൻ കണ്ണോളി ആമുഖ പ്രസംഗം നടത്തി. പ്രിൻസിപ്പൽ ലളിത വെള്ളൂർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റിന് വേണ്ടി പ്രതിനിധി സുഭാഷ് ചന്ദ്രൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. അധ്യാപക കോർഡിനേറ്റർ എം. വി. ലതിമോൾ , വി. ശശിധരൻ , മാനേജ്മെന്റ് അംഗങ്ങളായ എ. എൻ. സിദ്ധ പ്രസാദ് , പി. കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ , കെ. കെ. ഭാസ്കരൻ , പി. കെ. വിശ്വംഭരൻ , സി. എസ്. ഗണേശൻ , മോഹനൻ വൈക്കാട്ടിൽ , കെ. ജി. വസന്തകുമാർ , സ്മിത , ശാഖി , പി. ടി. എ. പ്രസിഡന്റ് ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ക്വിസ് മത്സരം , പവർ പോയിന്റ് പ്രസന്റേഷൻ തുടങ്ങി വിവിധയിനം പരിപാടികൾ അരങ്ങേറി. വിജയികൾക്ക് എൻ. ഇ. എസ്. ചെയർമാൻ ശിവൻ കണ്ണോളി സമ്മാനദാനം നടത്തി. സ്റ്റുഡന്റ് കോർഡിനേറ്റർ ആൽജോ ആന്റോ നന്ദി രേഖപ്പെടുത്തി.

Related Posts