മണപ്പുറം അക്വാറ്റിക് കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു

വലപ്പാട് : മണപ്പുറം ഫൗണ്ടേഷനു കീഴിൽ സെമി ഒളിമ്പിക്സ് സൗകര്യത്തിൽ നിർമ്മിച്ച മണപ്പുറം അക്വാറ്റിക് കോംപ്ലക്സ് ജില്ലയിലെ തന്നെ മികച്ച സ്വിമ്മിംഗ് പൂളുകളിൽ ഒന്നാണ്. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു .മതിലകം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് , മിസ്റ്റർ വേൾഡ് വിപിൻ പീറ്റർ, മാഫിറ്റ് ഫിറ്റ്നസ് ട്രൈനർ സാജിർ, മണപ്പുറം ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് കോ പ്രൊമോട്ടർ സുഷമ നന്ദകുമാർ, പ്രൊഫസർ സരസ്വതി വാലത്,

ജില്ലാ സ്വിമ്മിംഗ് അസോസിയേഷൻ സെക്രട്ടറി ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു . കേരളത്തിലെ വിവിധ അക്കാദമികളിൽ നിന്നായി നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത നീന്തൽ മത്സരത്തിൽ വിജയികളായവർക്ക്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ഐ പി എസ് സമ്മാനദാനം നിർവ്വഹിച്ചു. മാഫിറ്റ് ഡയറക്ടർ റഫീഖ് കെ.എം നന്ദി രേഖപ്പെടുത്തി

Related Posts