ആവേശ തിരയിളക്കി മണപ്പുറം ബീച്ച് ഫെസ്റ്റിവൽ

തൃശ്ശൂർ : കഴിമ്പ്രം ബീച്ചിൽ നടക്കുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത് . ഡിസംബർ 24 നു ആരംഭിച്ച ഫെസ്റ്റിവൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കും. തൃശൂരിലെ പ്രശസ്ത ബീച്ച് ആയ കഴിമ്പ്രം ബീച്ച് സ്വപ്നതീരം എന്ന പേരിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചിതിനാൽ തന്നെ കൂടുതൽ പേരെ ഉൾക്കൊള്ളാനും നിരവധി പരിപാടികൾ സങ്കടിപ്പിക്കാനും ഉതകുന്ന രീതിയിൽ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഗുരുവായൂർ , കൊടുങ്ങല്ലൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും ബീച്ചിലേക്ക് എത്താൻ സാധിക്കും. ബീച്ച് ഫെസ്റിവലിനോട് അനുബന്ധിച്ച് നിരവധി കലാപരിപാടികൾ ദിവസവും അരങ്ങേറും കൂടാതെ ജനോപകാരപ്രദമായ നിരവധി ക്യാമ്പുകളും നടക്കും. ആകര്ഷകമായ നിരവധി ഗെയിമുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും . കൈറ്റ് ഫെസ്റ്റ് , പാരാഗ്ലൈഡിങ് , ബഗ്ഗി ബൈക്ക് റൈഡ് , അഖില കേരള വടംവലി മത്സരം, കടൽ സവാരി, കുതിര സവാരി തുടങ്ങി ആകർഷകമായ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മ്യൂസിക് ബാൻഡ് പെർഫോമൻസ്, സിനിമ സീരിയൽ അവാർഡ് നിശ തുടങ്ങി നിരവധി പരിപാടികളും നടക്കും. ഇതിനോടകം തന്നെ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവലിൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത് .

Related Posts