കൽപ്പറ്റ നിയോജക മണ്ഡലത്തിന് മണപ്പുറം ഫൗണ്ടേഷൻ പൾസ് ഓക്സിമീറ്റർ നൽകി.

വലപ്പാട്:

കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായിരിക്കുന്ന വയനാട് കൽപ്പറ്റ നിയോജക മണ്ഡലത്തിന് മണപ്പുറം ഫൗണ്ടേഷൻ മൂന്നുലക്ഷം രൂപയുടെ പൾസ് ഓക്സിമീറ്റർ നൽകി. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറിൽ നിന്നും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദീഖ് പൾസ് ഓക്സിമീറ്റർ ഏറ്റുവാങ്ങി.

മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, ശോഭ സുബിൻ, ശിൽപ സെബാസ്റ്റ്യൻ, സൂരജ് കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Posts