മണപ്പുറം ഫൗണ്ടേഷൻ സുഷാമൃതം സമാപനഘട്ട കിറ്റു വിതരണം നടത്തി
മണപ്പുറം ഫൗണ്ടേഷനും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അനീമിക്കായി കണ്ടെത്തിയ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് മൂന്നാം ഘട്ട പോഷകാര കിറ്റ് വിതരണവും സമാപന ചടങ്ങും ജി.വി.എച്ച്.എസ്.എസ് വലപ്പാട് വച്ച് നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൗമാരപ്രായക്കാരായ 200 പെൺകുട്ടികൾക്ക് ഡ്രൈ ഫ്രൂട്സ് ,ഡേറ്റ് സിറപ്പ് അടങ്ങിയ കിറ്റാണ് മണപ്പുറം ഫൗണ്ടേഷൻ ഈ വർഷത്തെ സി.എസ്. ആർ. പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്തത്.
ജോർജി ഡി ദാസ് (സി ഇ ഓ മണപ്പുറം ഫൗണ്ടേഷൻ) യോഗത്തിൽ പദ്ധതി സമർപ്പിച്ച് സ്വാഗതം പറഞ്ഞു. കെ .സി .പ്രസാദ് ( പ്രസിഡണ്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്) യോഗം ഉദ്ഘാടനം ചെയ്തു. ജിത്ത് (വൈസ് പ്രസിഡണ്ട് വലപ്പാട് പഞ്ചായത്ത് ) അധ്യക്ഷത വഹിച്ചു. സുശീല സോമൻ (പ്രസിഡണ്ട് എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്), രജനി ബാബു (വൈസ് പ്രസിഡണ്ട് നാട്ടിക ഗ്രാമപഞ്ചായത്ത്), അജയഘോഷ് (വാർഡ് മെമ്പർ വലപ്പാട് ഗ്രാമപഞ്ചായത്ത് ) , ജിഷ കെ.സി (ഹെഡ്മിസ്ട്രസ് ജി.വി.എച്ച്.എസ്. വലപ്പാട് ) എന്നിവർ ആശംസ അർപ്പിച്ചു. ശിൽപ ട്രീസ സെബാസ്റ്റൻ (ചീഫ് മാനേജർ, മണപ്പുറം ഫൗണ്ടേഷൻ) പെൺക്കുട്ടികളിലെ പോഷകാഹാര പ്രശ്നങ്ങളും പദ്ധതിയുടെ അനിവാര്യതയും വിശദീകരിച്ച് നന്ദി അർപ്പിച്ചു സംസാരിച്ചു.