മണപ്പുറം ഫൗണ്ടേഷൻ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ, പ്രിന്റർ , LCD പ്രൊജക്ടർ, മൈക്ക് സെറ്റ് എന്നിവ നൽകി.
മണപ്പുറം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായി കമ്പ്യൂട്ടർ, പ്രിന്റർ , എൽ സി ഡി പ്രൊജക്റ്റർ, മൈക്ക് സെറ്റ് എന്നീ ഉപകരണങ്ങൾ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന് കൈമാറി . വലപ്പാട് സി എച് സി കോൺഫ്രൻസ് ഹാളിൽ വെച്ച് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉത്ഘാടനം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.നസീമ ഹംസ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ് രമേഷ് , തളിക്കുളം ബ്ലോക്ക് മെമ്പർ സി ആർ ഷൈൻ എന്നിവർ പങ്കെടുത്തു. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശില്പ ട്രീസ സെബാസ്റ്റ്യൻ വലപ്പാട് സി എച് സി യുടെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായുള്ള പ്രസ്തുത ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ടിന് കൈമാറി. വലപ്പാട് ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിലെ സഞ്ജയ്, ശരത്ത് , അഖില , രേഷ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.